Sorry, you need to enable JavaScript to visit this website.

നാട്ടിലേക്ക് മടങ്ങാനിരുന്ന പാല സ്വദേശിനിക്ക് തായിഫിൽ സുഖപ്രസവം 

ജിദ്ദ- ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പോകാൻ യാത്ര നിശ്ചയിച്ചിരുന്ന യുവതി തായിഫിലെ ആശുപത്രിയിൽ പ്രസവിച്ചു. 
കോട്ടയം പാല സ്വദേശിനി ബ്ലസി മാത്യുവാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. തായിഫ് സർക്കാർ ആശുപത്രിയിൽ നഴ്‌സാണ്. 
നാട്ടിലേക്കു പോകുന്നതിന് കോൺസുലേറ്റ് തയാറാക്കിയ ലിസ്റ്റിൽ ബ്ലസി ഉൾപ്പെട്ടിരുന്നു. 
തുടർന്ന് യാത്രക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് പ്രസവ വേദന അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
ഒ.ഐ.സി.സി നാഷണൽ കമ്മിറ്റിയുടെയും ജിസിസി യൂത്ത് കെയർ ജിദ്ദയുടെയും സംയുക്തമാഭിമുഖ്യത്തിൽ ഇവർക്ക് നാട്ടിലേക്കു പോകുന്നതിനുള്ള സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
 

Tags

Latest News