Sorry, you need to enable JavaScript to visit this website.

ബെവ് ക്യൂ ആപ്പ് ഉപേക്ഷിക്കില്ല; പോരായ്മകള്‍ പരിഹരിക്കും

തിരുവനന്തപുരം- മദ്യവിതരണത്തിനായി വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി തയ്യാറാക്കിയ ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. നിലവിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് എക്‌സൈസ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്.
ബെവ് ക്യൂ ആപ്പില്‍ രണ്ടാം ദിവസവും സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത്.
പോരായ്മകള്‍ പരിഹരിച്ചാല്‍ ആപ്പ് പ്രവര്‍ത്തന സജ്ജമാക്കാമെന്ന ഐ.ടി വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് ബെവ് ക്യൂ ആപ്പുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ആപ്പിന്റ പ്രവര്‍ത്തനം ഐ. ടി സെക്രട്ടറി എം. ശിവശങ്കറും സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥും നേരിട്ട് പരിശോധിക്കും. കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് എന്ന ഐ. ടി കമ്പനിയാണ് ആപ്പിന്റെ നിര്‍മാതാക്കള്‍.

 

 

Latest News