Sorry, you need to enable JavaScript to visit this website.

വീരേന്ദ്രകുമാറിന്റെ വിയോഗം തീർക്കുന്ന വിടവ് വലുത്-ഇറാം ഗ്രൂപ്പ്

ദമാം- രാജ്യസഭാ എം.പിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഇറാം ഗ്രൂപ്പ് എം.ഡി സിദ്ദീഖ് അഹമ്മദ് അനുശോചിച്ചു. ജനപ്രിയ നേതാവും മികച്ച എഴുത്തുകാരനുമായ വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. സ്വന്തം കുടുംബാംഗത്തെ പോലെയാണ് അദ്ദേഹം തന്നോട് പെരുമാറിയതെന്നും സിദ്ദീഖ് അഹമ്മദ് അനുസ്മരിച്ചു. കുടുംബത്തിനും പാർട്ടിക്കുമുണ്ടായ വേദനയിൽ പങ്കുചേരുന്നുവെന്നും പ്രസ്താവനയിൽ അറിയിച്ചു.

Tags

Latest News