Sorry, you need to enable JavaScript to visit this website.

കുവൈത്ത് എയര്‍വേയ്‌സ് വിദേശി ജീവനക്കാരെ പിരിച്ചുവിടുന്നു

കുവൈത്ത് സിറ്റി- വിദേശികളായ 1500 ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈത്ത് എയര്‍വെയ്‌സ് ഒരുങ്ങുന്നു. കൊറോണമൂലം സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിന് പുറമെ സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായികൂടിയാണ് നടപടിയെന്നാണ് വിവരം. 6000 ഓളം ജീവനക്കാരാണ് കുവൈത്ത് എയര്‍വെയ്‌സില്‍ മൊത്തമുള്ളത്. 500 ഓളം പൈലറ്റുമാരില്‍ ഭൂരിപക്ഷവും സ്വദേശികളാണ്. 1300 എയര്‍ഹോസ്റ്റസുമാരില്‍ ഭൂരിപക്ഷവും വിദേശികളും.

മാനേജ്‌മെന്റിലെ ഉന്നതതല സമിതിയും യൂണിയന്‍ പ്രതിനിധികളും ഉള്‍പ്പെട്ട ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്വദേശികള്‍, ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ളവര്‍, സ്വദേശികളെ വിവാഹം ചെയ്ത വിദേശികള്‍ എന്നിവരെ പിരിച്ചുവിടില്ല.

 

Latest News