Sorry, you need to enable JavaScript to visit this website.

ഒളിംപിക് കമ്മിറ്റി അധ്യക്ഷന്റെ  വീട്ടിലും ഓഫീസിലും കൊറോണ

ന്യൂദല്‍ഹി - ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേധാവി നരീന്ദര്‍ ബത്രയുടെ പിതാവിന് കൊറോണ സ്ഥിരീകരിച്ചു. വീട്ടിലെ നാലു ജോലിക്കാര്‍ക്കും ബത്രയുടെ ഓഫീസിലെ രണ്ടു പേര്‍ക്കും രോഗമുണ്ട്. ന്യൂദല്‍ഹിയിലെയും ഫരീദാബാദിലെയും ഓഫീസുകളിലെ ഓരോ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബത്ര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പരിശോധാ ഫലം നെഗറ്റിവാണെന്നും ബത്ര പറഞ്ഞു. 
പിതാവിനെ ബത്ര ആശുപത്രിയിലെ കോവി്ഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. കൊറോണ ബാധിച്ച രണ്ടു പേര്‍ പിതാവിനെ ശുശ്രൂഷിക്കുന്നവരാണ്. മറ്റു രണ്ടു പേര്‍ സെക്യൂരിറ്റി ജീവനക്കാരും. എല്ലാവരും ഇതേ വാര്‍ഡില്‍ ചികിത്സയിലാണ്. 
വീട്ടില്‍ താനുള്‍പ്പെടെ അഞ്ചു പേരാണ് താമസിക്കുന്നതെന്നും 13 ജീവനക്കാരുണ്ടെന്നും ബത്ര അറിയിച്ചു. ജീവനക്കാര്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളിലായിരുന്നു താമസം. വീട്ടിലെ എല്ലാവരും പരിശോധനക്ക് വിധേയരായി. തുടര്‍ന്നാണ് തന്റെ ഓഫീസുകളിലെ എല്ലാവരെയും പരിശോധിക്കാന്‍ തീരുമാനിച്ചത്. അതില്‍ രണ്ടു പേര്‍ക്ക് കൊറോണ കണ്ടെത്തി. ഇരുവരും നിരീക്ഷണത്തിലാണെന്നും ആശുപത്രിയില്‍ പ്രവേശനത്തിനായി കാത്തുനില്‍ക്കുകയാണെന്നും ബത്ര പ്രസ്താവനയില്‍ പറഞ്ഞു. വീട്ടില്‍ എല്ലാവരും 17 ദിവസം ക്വാരന്റൈനില്‍ കഴിയുമെന്നും ഓഫീസുകള്‍ അടച്ചുപൂട്ടിയതായും ജൂണ്‍ ആദ്യ വാരം വീണ്ടും പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.   

Latest News