ദമാം- ആലപ്പുഴ മുല്ലക്കൽ സ്വദേശി മനോജ് കുമാർ വിജയൻ (41) അൽ കോബാറിൽ മരിച്ചു. ദമാം ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഓപ്പറേറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ദമാം മെഡിക്കൽ കോംപ്ലക്സ് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്