Sorry, you need to enable JavaScript to visit this website.

പപ്പ മോര്‍ച്ചറിയിലെന്ന് അറിയാതെ ഡേവിഡ് പരീക്ഷയെഴുതി

തൃശൂര്‍-  അച്ഛന്‍ മരിച്ചതറിയാതെ ഡേവിഡ് എസ്.എസ്.എല്‍സി. പരീക്ഷ എഴുതി.  കൊടകര മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഡേവിഡ് ജോയിയാണ്  പപ്പയുടെ മരണ വാര്‍ത്തയറിയാതെ പരീക്ഷ എഴുതിയത്.
ഡേവിഡിന്റ് പപ്പ കോടാലി ചേലക്കാട്ടുകര വാസുപുരത്തുകാരന്‍ വീട്ടില്‍ ജോയി(53) പുലര്‍ച്ചെ നാലിനാണ് മരിച്ചത്. രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ജോയ് ചാലക്കുടി സെന്റ്് ജെയിംസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മകന്‍ ഡേവിഡ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതിനാല്‍ മരണ വിവരം അറിയിക്കാതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ്  നടന്ന പരീക്ഷയെഴുതിയ ശേഷമാണ് പിതാവിന്റെ മരണവാര്‍ത്ത ഡേവിഡിനെ അറിയിച്ചത്. വൈകുന്നേരത്തോടെ മൃതദേഹം വീട്ടിലെത്തിക്കുകയും ചെയ്തു. വ്യാഴം രാവിലെ 10.30ന് മൂന്നുമുറി സെന്‍ര് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ സംസ്‌കാരം നടക്കും. വെള്ളിക്കുളങ്ങരഇരിങ്ങാലക്കുട റൂട്ടിലെ പയനിയര്‍ ബസിലെ ജീവനക്കാരനായിരുന്നു ജോയ്. സിജിയാണ് ഭാര്യ. മകള്‍: ഏയ്ഞ്ചല്‍.

 

 

 

 

 

Latest News