Sorry, you need to enable JavaScript to visit this website.

ഈ അവധിക്കാലത്തിന്റെ സുഖം ഒരു മത്സരത്തിലും കിട്ടില്ല -ക്രിക്കറ്റ് ദമ്പതികള്‍

ബ്രിസ്‌ബെയ്ന്‍ - കൊറോണ കാരണം ഒരുമിച്ചു കഴിയാന്‍ കിട്ടിയ ഈ ഇടവേള ആസ്വദിക്കുകയാണെന്ന് ക്രിക്കറ്റ് ദമ്പതികളായ മിച്ചല്‍ സ്റ്റാര്‍ക്കും അലീസ ഹീലിയും. എത്ര തുക തരാമെന്നു പറഞ്ഞാലും ഇതിനു പകരം വെക്കാനൊന്നില്ലെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. എന്ന് ഇന്റര്‍നാഷനല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമെന്ന് ധാരണയില്ലെങ്കിലും ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ഇന്ന് പരിശീലനം പുനരാരംഭിക്കുകയാണ്. ഭാവിയില്‍ സൂക്ഷിച്ചേ മത്സര ഷെഡ്യൂള്‍ തെരഞ്ഞെടുക്കൂ എന്നും ഐ.പി.എല്ലി്ല്‍ കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പെയ്‌സ്ബൗളര്‍ പറഞ്ഞു. രണ്ടു പേര്‍ക്കും രണ്ട് മത്സര ഷെഡ്യൂളാണെന്നും അതിനാല്‍ ഒന്നിച്ച് കിട്ടുക പ്രയാസമാണെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. ഈ എട്ടാഴ്ച ഒരുമിച്ച് പങ്കിട്ട നിമിഷങ്ങള്‍ പരിഗണിക്കുമ്പോള്‍ ഒരു കരാറും ഒന്നുമല്ല. അല്‍പം വീട്ടുപണി, ഒരുമിച്ച് പാചകം, സാധാരണ പോലെ ജീവിതം.
അലീസ ഓസീസ് വനിതാ ടീമിന്റെ വിക്കറ്റ്കീപ്പറും മുന്‍ ഓസ്‌ട്രേലിയന്‍ കീപ്പര്‍ ഇയാന്‍ ഹീലിയുടെ അനന്തരവളുമാണ്. ട്വന്റി20 ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് അലീസ. രണ്ടാഴ്ച അലസമായി കഴിഞ്ഞ ഇരുവരും പിന്നീട് വീട്ടിലെ ജിമ്മില്‍ വ്യായാമത്തിലും ഗോള്‍ഫ് കളിച്ചുമാണ് സമയം നീക്കുന്നത്. 
ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ കൈ എങ്ങനെ വായിലേക്ക് കൊണ്ടുപോവാതിരിക്കുമെന്നത് പ്രശ്‌നമാണെന്ന് സ്റ്റാര്‍ക്ക് കരുതുന്നു. താ്ന്‍ അധികവും വിയര്‍പ്പുപയോഗിച്ചാണ് പന്ത് മിനുക്കുന്നത്. എന്നാല്‍ തുപ്പല്‍ നിരോധിക്കുമ്പോള്‍ കളി വിരസമാവും. പകരം സംവിധാനം കണ്ടെത്തണം -സ്റ്റാര്‍ക്ക് നിര്‍ദേശിച്ചു. 

Latest News