Sorry, you need to enable JavaScript to visit this website.

ടെന്നിസ് എങ്ങനെ കളിക്കാം, ഇതാ കൊറോണക്കാല രീതി

ലണ്ടന്‍ - ക്രിക്കറ്റിനെയും ഫുട്‌ബോളിനെയും അപേക്ഷിച്ച് കളിക്കാര്‍ തമ്മില്‍ സമ്പര്‍ക്കം വേണ്ടാത്ത കളിയാണ് ടെന്നിസ്. എന്നിട്ടും ടെന്നിസ് പുനരാരംഭിക്കണമെങ്കില്‍ നിരവധി നിബന്ധനകള്‍ പാലിക്കണം. ഇതാ പുതിയ കാലത്തെ ടെന്നിസ്:
കോര്‍ടില്‍ പരമാവധി രണ്ടു കളിക്കാര്‍ മാത്രം, ഇന്‍ഡോര്‍ കോര്‍ടുകളില്‍ കളി പാടില്ല. കോര്‍ടില്‍ കളിക്കാരുടെ ബെഞ്ചുകള്‍ അനുവദിക്കരുത്. ക്ലേ കോര്‍ടുകള്‍ കളിക്കാര്‍ സ്വന്തം നിലയില്‍ തൂക്കരുത്. ഓരോ കളിക്കാരനും കൃത്യമായി മാര്‍ക്ക് ചെയ്ത പന്തുകളുണ്ടാവും. മത്സരത്തിനു ശേഷം മത്സരവേദികളില്‍ ശീതളപാനീയം കഴിക്കരുത്. ക്ലബ് ഹൗസ് ബാര്‍ അടച്ചിടണം. മത്സരത്തിന് ഏറെ മുമ്പ് വേദിയിലെത്തരുത്, കഴിഞ്ഞയുടനെ സ്ഥലം വിടണം. കാണികളെ നിരുത്സാഹപ്പെടുത്തണം.
എതിരാളി ഉപയോഗിക്കുന്ന പന്ത് മത്സരത്തിനിടയില്‍ റാക്കറ്റോ കാലോ ഉപയോഗിച്ച് എതിര്‍ കോര്‍ടിലേക്ക് എറിയാം. അബദ്ധത്തില്‍ അത് എടുക്കരുത്. 

Latest News