Sorry, you need to enable JavaScript to visit this website.

സായ് ആസ്ഥാനത്ത്  കൊറോണ ഭീതി

ന്യൂദല്‍ഹി - സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ന്യൂദല്‍ഹി ആസ്ഥാനത്ത് കൊറോണ ഭീതി. ഒരു ജീവനക്കാരന്റെ ബന്ധുവിന് വൈറസ് ബാധിച്ചിരുന്നു. അത് വകവെക്കാതെ ഈ ജീവനക്കാരന്‍ ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രത്തില്‍ അണുനശീകരണം നടത്തി. 
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സായ് ഓഫീസ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് 33 ശതമാനം ജീവനക്കാരുമായാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റേഡിയത്തില്‍ ആര്‍ച്ചറി, ടേബിള്‍ ടെന്നിസ്, ബാഡ്മിന്റണ്‍, ടെന്നിസ് പരിശീലനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. നീന്തല്‍ പരിശീലനം പുനരാരംഭിക്കാന്‍ അനുമതിയില്ല. .  

Latest News