Sorry, you need to enable JavaScript to visit this website.

കോവിഡ്- വേങ്ങര സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- മലപ്പുറം ജില്ലയിലെ വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് വിളഞ്ഞിപ്പുലാൻ കുഞ്ഞിമുഹമ്മദിന്റെ മകൻ ശഫീഖ് (43) നിര്യാതനായി. ബത്ഹയിൽ റിയാദ് ബാങ്കിന് സമീപം ടയർ കടയിൽ ജോലിക്കാരനായിരുന്നു.
കിംഗ് ഫഹദ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും കാര്യമായ അസുഖമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായിരുന്നു. ഇന്ന് രാവിലെ നില ഗുരുതരമായതിനെ തുടർന്ന് ഉച്ചയോടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദയാണ് മാതാവ്. ഭാര്യ: അസ്മാബി. മക്കൾ: അസ്‌ന, ശാലു. സഹോദരൻ സൈതലവി ദമാമിലുണ്ട്. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അമീൻ അക്ബർ തൊമ്മങ്ങാടൻ രംഗത്തുണ്ട്.

Tags

Latest News