Sorry, you need to enable JavaScript to visit this website.

കൊറോണക്കാലത്തെ ആദ്യ ക്ലാസിക് ബെര്‍ലിനില്‍ തുടങ്ങി

ബെര്‍ലിന്‍ - കൊറോണക്കാലത്തെ ആദ്യത്തെ ക്ലാസിക് പോരാട്ടത്തിന് ബുണ്ടസ്‌ലിഗയില്‍ നിറംമങ്ങിയ തുടക്കം. ജര്‍മന്‍ ലീഗ് കിരീടം ആരു നേടുമെന്ന് നിശ്ചയിക്കുന്ന പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കും ബൊറൂഷ്യ ഡോര്‍ട്മുണ്ടുമാണ് ഏറ്റുമുട്ടുന്നത്. ഇപ്പോള്‍ ബയേണ്‍ നാല് പോയന്റ് മുന്നിലാണ്. 
ലീഗിലെ രണ്ട് മികച്ച സ്‌ട്രൈക്കര്‍മാരുടെ മുഖാമുഖം കൂടിയാണ് ഇത്. ബയേണിന്റെ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി ബുണ്ടസ്‌ലിഗയിലെ ചോദ്യം ചെയ്യപ്പെടാത്ത രാജാവാണ്. ബൊറുഷ്യയുടെ പത്തൊമ്പതുകാരന്‍ എര്‍ലിംഗ് ഹാലാന്റ് വളര്‍ന്നുവരുന്ന പ്രതിഭയും. ഈ സീസണില്‍ ഇരുവരും 35 കളികളിലായി 41 ഗോളടിച്ചു.  

Latest News