Sorry, you need to enable JavaScript to visit this website.

ക്വാറന്റൈനില്‍നിന്ന് മുങ്ങിയ യുവാവിനെ നാലു മാസം ജയിലിലടച്ചു

ദക്ഷിണ കൊറിയയില്‍ കോവിഡ് സ്‌ക്രീനിംഗിനും താപനില പരിശോധിക്കാനും റോബോട്ട്.

ഹോങ്കോംഗ്- കോവിഡ് ലോക്ഡൗണ്‍ ലംഘിച്ചതിന് ദക്ഷിണ കൊറിയയില്‍ ഒരാളെ നാല് മാസം ജയിലിലിടച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് രാജ്യത്ത് ആദ്യമായാണ് ജയില്‍ ശിക്ഷ. 14 ദിവസത്തെ വീട്ടുനിരീക്ഷണം ലംഘിച്ച 27 കാരനെ പിന്നീട് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും അവിടെനിന്ന് അനുമതിയില്ലാതെ രക്ഷപ്പെടുകയായിരുന്നു.
ദക്ഷിണ കൊറിയയില്‍ കോവിഡ് വ്യാപിച്ചിരുന്നുവെങ്കിലും രോഗികളെ കണ്ടെത്താനും ചികിത്സിക്കാനും അതിവേഗ നടപടികള്‍ സ്വീകരിച്ചതുകാരണം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിരുന്നു.
അതിനിടെ, കോവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ചതിനുശേഷം കുട്ടികള്‍ സ്‌കൂളുകളില്‍ പോയാല്‍ മതിയെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെ പറഞ്ഞു. മാര്‍ച്ചില്‍ അടച്ചിട്ട സ്‌കൂളുകളിലേക്ക് ഓഗസ്റ്റ് അവസാനമാണ് കുട്ടികള്‍ മടങ്ങേണ്ടത്. കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പാകതെ അവര്‍ക്ക് ക്ലാസുകള്‍ തുടങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യുന്നത് വൃഥാവിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്തോനഷ്യയില്‍ കോവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ സാമൂഹിക അകലം പാലിക്കാത്തവരെ പിടികൂടാന്‍ മൂന്നര ലക്ഷത്തോളം സൈനികരെ ചുമതലപ്പെടുത്തി. തലസ്ഥാനമായ ജക്കാര്‍ത്ത ഉള്‍പ്പെടെ രണ്ട് ഡസനോളം നഗരങ്ങളില്‍ സൈനികര്‍ ദൗത്യം ആരംഭിച്ചു. മാസ്‌ക് ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുകയാണ് സൈന്യം ചെയ്യുന്നത്.
തായലന്‍ഡില്‍ കോവിഡ് കണക്കിലെടുത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ജൂണ്‍ അവസാനം വരെ നീട്ടി. രാജ്യത്ത് കോവിഡ് മരണങ്ങളും രോഗബാധയും പൊതുവെ കുറവാണഅ. ഇതുവരെ 57 മരണവും 3000 കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

Latest News