ടോക്കിയൊ - മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവോമി ഒസാക്ക ഏറ്റവുമധികം പ്രതിഫലം പറ്റുന്ന വനിതാ താരമായി ഫോബ്സ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചു. സഹ ടെന്നിസ് താരം സെറീന വില്യംസിനെയാണ് ഇരുപത്തിരണ്ടുകാരി മറികടന്നത്. കഴിഞ്ഞ നാലു വര്‍ഷവും സെറീനയായിരുന്നു ഒന്നാമത്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ജപ്പാന്‍കാരിയുടെ വരുമാനം 3.74 കോടി ഡോളറാണ് (285 കോടി രൂപ). ഇത് ഒരു വര്‍ഷം ഒരു വനിതാ താരം നേടുന്ന റെക്കോര്‍ഡ് വരുമാനമാണെന്ന് ഫോബ്സ് വെളിപ്പെടുത്തി. 2015 ല്‍ മരിയ ഷരപോവ നേടിയ 2.97 കോടി ഡോളറിന്റെ റെക്കോര്‍ഡാണ് ഒസാക്ക മറികടന്നത്.
ഏറ്റവുമധികം വരുമാനമുണ്ടാക്കിയ കായിക താരങ്ങളുടെ പട്ടികയില്‍ ഒസാക്ക ഇരുപത്തൊമ്പതാമതാണ്. സെറീന മുപ്പത്തിമൂന്നാമതും.