Sorry, you need to enable JavaScript to visit this website.

ഔട്‌ഡോറില്‍ ശാര്‍ദുല്‍, കോപിച്ച് ബി.സി.സി.ഐ

ന്യൂദല്‍ഹി - ബി.സി.സി.ഐയുടെ കരാര്‍ പട്ടികയിലുള്ളവരില്‍ ഔട്ട്‌ഡോര്‍ പരിശീലനം പുനരാരംഭിച്ച ആദ്യത്തെ കളിക്കാരനായി പെയ്‌സ്ബൗളര്‍ ശാര്‍ദുല്‍ താക്കൂര്‍. എന്നാല്‍ ശാര്‍ദുലിന്റെ ധൃതി ബി.സി.സി.ഐക്ക് രുചിച്ചിട്ടില്ല. കരാറിലുള്ള കളിക്കാരന്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ഔട്ട്‌ഡോര്‍ പരിശീലനം നടത്താന്‍ പാടില്ലായിരുന്നുവെന്നും താന്‍ അത്ര സ്മാര്‍ടാണെന്ന് തോന്നരുതെന്നും ഒരു ബി.സി.സി.ഐ ഭാരവാഹി ഓര്‍മിപ്പിച്ചു. 
കളിക്കാര്‍ക്ക് സ്‌പോര്‍ട്‌സ് ട്രയ്‌നിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിശീലനം തുടങ്ങാന്‍ ബി.സി.സി.ഐ തീരുമാനമെടുത്തിട്ടില്ല. ശാര്‍ദുല്‍ മുംബൈയിലാണ്. മുംബൈയിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ബി.സി.സി.ഐ നിര്‍ദേശം കാത്ത് വീട്ടില്‍ തന്നെ കഴിയുകയാണ്. 
റെഡ് സോണിലുള്‍പെടുത്താത്ത പാല്‍ഗര്‍ ജില്ലയിലാണ് ശാര്‍ദുല്‍ പരിശീലനം നടത്തിയത്. പാല്‍ഗര്‍ ദഹാനു താലൂക്ക ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച നെറ്റ്‌സ് സെഷനിലാണ് ശാര്‍ദുല്‍ പങ്കെടുത്തത്. പന്ത് മിനുസമാക്കാന്‍ തുപ്പല്‍ ഉപയോഗിച്ചിട്ടില്ലെന്ന് ശാര്‍ദുല്‍ ന്യായീകരിച്ചു. 

Latest News