Sorry, you need to enable JavaScript to visit this website.

പാര്‍ക്കുകള്‍ തുറക്കാമെങ്കില്‍ കളിക്കളങ്ങളിലും  കാണികളാവാം -ബോണിയക്

വാഴ്‌സ - കാണികളില്ലാതെയെങ്കിലും കളി പുനരാരംഭിക്കാന്‍ നിരവധി രാജ്യങ്ങള്‍ പെടാപ്പാട് പെടുമ്പോള്‍ കാണികളുമായി ഫുട്‌ബോള്‍ നടത്താന്‍ പ്രധാനമന്ത്രിയുടെ അനുമതി തേടി പോളണ്ട് ഫുട്‌ബോള്‍ ഫെഡറേഷന്‍. 29 നാണ് പോളിഷ് ലീഗ് പുനരാരംഭിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കില്ലെന്ന നിബന്ധനയോടെയാണ് ഇത്. എന്നാല്‍ നിയന്ത്രിത എണ്ണം കാണികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഫെഡറേഷന്‍ പ്രസിഡന്റും മുന്‍ ലോകകപ്പ് ഹീറോയുമായ സ്ബിഗ്ന്യൂ ബോണിയക് അഭ്യര്‍ഥിച്ചു. 
ഷോപ്പിംഗ് മാളും റെസ്റ്ററന്റും പാര്‍ക്കുകളും തുറന്നു കൊടുക്കാമെങ്കില്‍ ആളുകള്‍ക്ക് കളിക്കളങ്ങളും തുറന്നു കൊടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. 
 

Latest News