Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇന്ന് 2442 പേര്‍ക്ക് കോവിഡ് - 2233 പേര്‍ക്ക് രോഗമുക്തി

റിയാദ്-  സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ  2442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരു സൗദിയടക്കം 15 പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2233 പേര്‍ക്ക് രോഗമുക്തിയുണ്ടായതോടെ മൊത്തം  41236 പേര്‍ രോഗമുക്തരായി
ദമാം, റിയാദ്, മക്ക, ബീശ എന്നിവിടങ്ങളിലാണ് മരണം നടന്നത്. എല്ലാവര്‍ക്കും കോവിഡിനൊപ്പം മറ്റു ചില രോഗങ്ങള്‍ കൂടിയുണ്ടായിരുന്നു. ഇതോടെ മരണസംഖ്യ 379 ആയി ഉയര്‍ന്നു. മൂന്നു സൗദികളടക്കം 15 പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അറിയിച്ചു.വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 28546 പേരില്‍ 339 പേരുടെ നില ഗുരുതരമാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 79 ശതമാനം പുരുഷന്‍മാരും 21 ശതമാനം സ്ത്രീകളുമാണ്. രോഗം ബാധിച്ചവരില്‍ പത്തു  ശതമാനം കുട്ടികളും 86 ശതമാനം പ്രായപൂര്‍ത്തിയായവരും 4 ശതമാനം വയോജനങ്ങളുമാണ്. വിദേശികള്‍ക്ക് 65 ശതമാനവും സൗദികള്‍ക്ക്  35 ശതമാനവും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

Latest News