Sorry, you need to enable JavaScript to visit this website.

ക്രിക്കറ്റ് എങ്ങനെ പുനരാരംഭിക്കും, വിശദമായി ഐ.സി.സി മാര്‍ഗരേഖ

ദുബായ് - കൊറോണക്കു ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗരേഖ ഐ.സി.സി പുറത്തുവിട്ടു. ക്രിക്കറ്റ് പലപ്പോഴും സമ്പര്‍ക്കം വേണ്ട കളിയാണെന്നും അതിനാല്‍ ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ എല്ലാവരെയും പരിശോധിക്കുകയും സമ്പര്‍ക്കവിലക്കില്‍ താമസിപ്പിക്കുകയും വേണമെന്നും രേഖ നിര്‍ദേശിക്കുന്നു. 
സമ്പര്‍ക്കത്തോടെയുള്ള ഒരു ആഘോഷവും പാടില്ല. വെള്ളക്കുപ്പികളും തൂവാലകളും ഒന്നിലേറെ പേര്‍ ഉപയോഗിക്കാന്‍ പാടില്ല. തൊപ്പികളും സണ്‍ഗ്ലാസുകളും ജമ്പറുകളും സ്വയം സൂക്ഷിക്കണം. അമ്പയറോ സഹതാരങ്ങളോ ഉള്‍പ്പെടെ ആരുടെ കൈയില്‍ കൊടുക്കാന്‍ പാടില്ല.
60 കഴിഞ്ഞ അമ്പയര്‍മാര്‍ക്ക് റിസ്‌ക് കൂടുതലാണ്. അമ്പയര്‍മാര്‍ പന്ത് കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കണം. കളിക്കാര്‍ ഡ്രസ് മാറുന്നതും കുളിക്കുന്നതും വീട്ടില്‍ വെച്ചായിരിക്കണം. ട്രയ്‌നിംഗ്, മത്സര വേദികളില്‍ ഇത് പരമാവധി നിരുത്സാഹപ്പെടുത്തണം. 
മത്സര, പരിശീലന വേദികളിലേക്കുള്ള യാത്ര പരമാവധി ഒറ്റക്കായിരിക്കണം. പൊതുഗതാഗതം പരമാവധി ഉപയോഗിക്കരുത്. ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ തിരക്കില്ലാത്ത സമയത്തായിരിക്കണം യാത്ര. ബാറ്റുള്‍പ്പെടെ കളിയുപകരണങ്ങള്‍ ഒന്നിലേറെ പേര്‍ ഉപയോഗിക്കരുത്. കാണികളുണ്ടെങ്കില്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്. 

 

Latest News