Sorry, you need to enable JavaScript to visit this website.

മകന്റെ കളിയില്‍ അച്ഛന്‍ മാച്ച് റഫറിയായേക്കും

ദുബായ് - യാത്രാ നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ നിഷ്പക്ഷ അമ്പയര്‍മാര്‍ വേണ്ടെന്ന ഐ.സി.സി നിലപാട് ഇംഗ്ലണ്ടിനെ ത്രിശങ്കുവിലാക്കിയേക്കും. ഐ.സി.സി എലീറ്റ് മാച്ച് റഫറി പാനലിലുള്ള ഏക ഇംഗ്ലണ്ടുകാരന്‍ ക്രിസ് ബ്രോഡാണ്. ക്രിസിന്റെ പുത്രന്‍ സ്റ്റുവാര്‍ട് ബ്രോഡ് ഇംഗ്ലണ്ടിന്റെ പെയ്‌സ്ബൗളറാണ്. ആതിഥേയ രാജ്യത്തെ ഒഫിഷ്യലുകള്‍ കളി നിയന്ത്രിച്ചാല്‍ മതിയെന്നാണ് ഐ.സി.സി നിര്‍ദേശിച്ചിരിക്കുന്നത്. ഇംഗ്ലണ്ടി്‌ന വെസ്റ്റിന്‍ഡീസുമായും പാക്കിസ്ഥാനുമായും പരമ്പരയുണ്ട്. രണ്ടിലും സ്റ്റുവാര്‍ട് ടീമിലുണ്ടാവുമെന്നുറപ്പാണ്. അച്ചടക്കലംഘനത്തിന് ഡിമെറിറ്റ് പോയന്റ് നേടിയ കളിക്കാരന്‍ കൂടിയാണ് സ്റ്റുവാര്‍ട്. 
ഈ സാഹചര്യത്തില്‍ വെസ്റ്റിന്‍ഡീസുകാരനായ മാച്ച് റഫറി റിച്ചി റിച്ചാഡ്‌സനെ ചുമതലയേല്‍പിച്ചക്കും. റിച്ചിക്ക് വിന്‍ഡീസ് കളിക്കാര്‍ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ വരാനാവും. 

 

Latest News