Sorry, you need to enable JavaScript to visit this website.

കോവിഡ് കണക്ക് തെറ്റിയതെങ്ങിനെ- ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം

റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചവരുടെ കണക്ക് ആരോഗ്യമന്ത്രാലയം വക്താവിന്റെ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമങ്ങളെല്ലാം 327 ആദ്യം പ്രസിദ്ധീകരിക്കുകയും പിന്നീട് 137 ആക്കി തിരുത്തുകയും ചെയ്തതിന് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. 
എല്ലാ ദിവസവും വാര്‍ത്താസമ്മേളനത്തില്‍ മുമ്പത്തെ ദിവസത്തെ കണക്കുകളാണ് അവതരിപ്പിക്കാറുള്ളത്. ചൊവ്വാഴ്ച മൊത്തം രോഗം ബാധിച്ചവരുടെ കണക്കായാണ് 327 എന്ന് വക്താവ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ ആദ്യം പറഞ്ഞത്. ഇന്നലെ (ചൊവ്വ) അര്‍ധ രാത്രി മുതല്‍ വാര്‍ത്താസമ്മേളനം നടക്കുന്നത് വരെയുള്ള കണക്ക് 190 ആയിരുന്നു. ചൊവ്വാഴ്ച വാര്‍ത്താസമ്മേളനം നടന്നത് മുതല്‍ അര്‍ധരാത്രി വരെയുള്ള കണക്കാണ് 137. ഇതാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ കണക്കുകളില്‍ മാറ്റങ്ങള്‍ വരാന്‍ കാരണമെന്നും മന്ത്രാലയം അറിയിച്ചു.

Latest News