Sorry, you need to enable JavaScript to visit this website.

സ്ഥാനാര്‍ഥിയാവാന്‍ സാന്‍ഡേഴ്‌സ് ഇല്ല, ജോ ബൈദന് വഴിയൊരുങ്ങി

വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് പിന്‍വാങ്ങി. വൈസ് പ്രസിഡന്റ് ജോ ബൈദന് ഇതോടെ സ്ഥാനാര്‍ഥിത്വത്തിലേക്ക് വഴിയൊരുങ്ങി.
78 കാരനായ സാന്‍ഡേഴ്‌സ് തന്റെ പ്രചാരണ ജീവനക്കാരെയാണ് ആദ്യം തീരുമാനം അറിയിച്ചത്. തുടര്‍ന്ന് അനുയായികളെ ഓണ്‍ലൈനില്‍ വിവരമറിയിച്ചു.
ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയുള്ള ആദ്യഘട്ട പ്രചാരണത്തില്‍ അദ്ദേഹം ഏറെ മുന്നറിയിരുന്നു. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സാന്‍ഡേഴ്‌സ് ആരോഗ്യസുരക്ഷ സംബന്ധിച്ചും തൊഴിലാളി വര്‍ഗ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് വിഷയങ്ങളായി ഉന്നയിച്ചിരുന്നു.

 

Latest News