Sorry, you need to enable JavaScript to visit this website.

ഒളിംപിക് ദീപം അജ്ഞാത സ്ഥലത്ത് സൂക്ഷിക്കും

ടോക്കിയൊ - പ്രദര്‍ശനം നിര്‍ത്തിവെച്ച ഒളിംപിക് ദീപം അജ്ഞാതസ്ഥലത്ത് സൂക്ഷിക്കും. ദീപം കാണാന്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്നത് ഒഴിവാക്കാനാണ് ഇത്. കൊറോണ വ്യാപനം തടയാന്‍ ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെയാണ് ഫുകുഷിമയിലെ ഒളിംപിക് ദീപം പ്രദര്‍ശനം നിര്‍ത്തി വെച്ചത്. ഒളിംപിക് ദീപശിഖാ റാലി കഴിഞ്ഞ മാസം 26 ന് ഫുകുഷിമയില്‍ നി്‌ന് ആരംഭിക്കാനിരിക്കെയാണ് ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്കു നീട്ടിയത്
കൊറോണക്കെതിരായ പോരാട്ടത്തില്‍ മനുഷ്യവിജയത്തിന്റെ പ്രതീകമായി ഒളിംപിക് ദീപം ഒരു വര്‍ഷം കൊണ്ട് ആഗോള പര്യടനം നടത്തുന്ന കാര്യം പരിഗണനയിലുണ്ട്. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സിന് മുമ്പ് 20 രാജ്യങ്ങളില്‍ ദീപശിഖ പ്രയാണം നടത്തിയിരുന്നു. എന്നാല്‍ ചൈനയിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ മിക്കയിടങ്ങളിലും ഒളിംപിക് ദീപശിഖാ റാലിയോടനുബന്ധിച്ച് പ്രതിഷേധങ്ങള്‍ അരങ്ങേറി.  

Latest News