Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കോവിഡ് ബാധ നിയന്ത്രണവിധേയമാക്കും - ആരോഗ്യമന്ത്രി

റിയാദ്- കർശന നടപടികൾ കാരണം സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണ നിയന്ത്രണവിധേയമാക്കാനാകുമെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പതിനായിരത്തിനും രണ്ടു ലക്ഷത്തിനുമിടയിൽ കോവിഡ് ബാധിതരുടെ എണ്ണം എത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയത് കാരണം രോഗ വ്യാപനം പരമാവധി നിയന്ത്രണത്തിലാക്കാമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ജനങ്ങളുടെ സഞ്ചാരം പരിധിവിടുന്നത് കാരണമാണ് കര്‍ഫ്യൂ കൂടുതല്‍ കര്‍ശനമാക്കിയത്. 24 മണിക്കൂറിനിടെ സഞ്ചാരാനുപാതം 46 ശതമാനം വരെയെത്തിയിരുന്നു. വിവിധ നഗരങ്ങളില്‍ മുഴുസമയം കര്‍ഫ്യൂ നടപ്പാക്കിയത് കാരണം സഞ്ചാരം നിയന്ത്രിക്കാനായി. നേരത്തെ എട്ട് ബില്യന്‍ റിയാലായിരുന്നു കോവിഡ് ചികിത്സക്കായി നീക്കിവെച്ചിരുന്നത്. ഏഴ് ബില്യന്‍ റിയാല്‍ കൂടി അധികം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest News