Sorry, you need to enable JavaScript to visit this website.

കൊറോണ ലോക്ക്ഡൗണ്‍ നീട്ടുന്നത് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിതല യോഗം; അന്തിമ തീരുമാനം ഉടന്‍


ന്യൂദല്‍ഹി-  കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിവെക്കാന്‍ സാധ്യതയെന്ന് സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. പല സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിച്ചതായി  രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിതല യോഗം ചര്‍ച്ച ചെയ്തു. ഉത്തര്‍പ്രദേശ്,അസം,തെലങ്കാന സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. വരുന്ന ഒരാഴ്ച്ച സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷമായിരിക്കും നിലപാട് വ്യക്തമാക്കുകയെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് ശേഷവും തുടരുകയാണെങ്കില്‍ ജനങ്ങള്‍ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ തയ്യാറാകണമെന്നും നല്ല നാളേക്ക് വേണ്ടിയാണ് നമ്മളുടെ പരിശ്രമമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു.മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അസം, തെലങ്കാന, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ലോക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.
കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സമൂഹവ്യാപനത്തിലേക്ക് വൈറസ് വ്യാപനം പോകുന്നുണ്ടോയെന്ന ആശങ്കയുമാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നില്‍. ലോക്ക് ഡൗണില്‍ ഒറ്റയടിക്ക് ഇളവ് വരുത്തിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Tags

Latest News