Sorry, you need to enable JavaScript to visit this website.

വീടുകളില്‍ ഭക്ഷണമുണ്ടാക്കൂ- റെസ്റ്റാറന്റുകള്‍ ഉപേക്ഷിക്കൂ - സൗദി

റിയാദ്- വീടുകളില്‍ ഭക്ഷണമുണ്ടാക്കാന്‍ സൗദികളും പ്രവാസികളും തയ്യാറാകണമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. റെസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണം. പുറത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ആപുകളെയാണ് ആശ്രയിക്കേണ്ടത്. ഡെലിവറി ബോയ് എല്ലാവിധ സുരക്ഷമാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ അറിയിക്കണം.
ഓര്‍ഡര്‍ വീട്ടിലെത്തിയാല്‍ ഭക്ഷണം പുറത്തെടുത്ത് കീസ് ഒഴിവാക്കി കൈ നന്നായി കഴുകണം. കീസില്‍ കോവിഡ് വൈറസ് ബാധക്ക് സാധ്യതയുള്ളതിനാലാണിത്. മറ്റുള്ളവരോടുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും മുഖം കൈകൊണ്ട് തൊടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരാളില്‍ നിന്ന് ആയിരക്കണക്കിനാളുകളിലേക്ക് രോഗം പടരും. കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാല്‍ മാത്രമേ നമുക്ക് രോഗവ്യാപനം തടയാനാവൂ.
 

Latest News