Sorry, you need to enable JavaScript to visit this website.

ചലച്ചിത്രതാരം കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്- പ്രമുഖ സിനിമാതാരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാർ എന്ന കലിംഗ ശശി ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. പാലേരി മാണിക്യം,  കേരള കഫേ, വെള്ളി മൂങ്ങ, ആമേൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ച കലിംഗ ശശി 1998-ലാണ് സിനിമയിൽ എത്തിയത്. തകരച്ചെണ്ട എന്ന സിനിമയിൽ ആക്രി കച്ചവടക്കാരനായാണ് അരങ്ങേറിയത്. പിന്നീട് ഏറെക്കാലം സിനിമയിൽ മുഖം കാണിക്കാൻ അവസരം ലഭിച്ചില്ല. രഞ്ജിത്തിന്റെ പാലേരി മാണിക്യം, ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. തുടർന്ന് 250-ലേറെ സിനിമകളിൽ അഭിനയിച്ചു. കോഴിക്കോട് കുന്നമംഗലം ചന്ദ്രശേഖരൻ നായരുടെയും സുകുമാരി അമ്മയുടെയും മകനാണ്. പ്രഭാവതിയാണ് ഭാര്യ.
 

Latest News