Sorry, you need to enable JavaScript to visit this website.

റൂണി-ക്രിസ്റ്റ്യാനൊ തര്‍ക്കത്തെക്കുറിച്ച്, 2006 ലോകകപ്പിലെ ഓര്‍മകള്‍

ലണ്ടന്‍ - 2006 ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ കണ്ണേറ് താന്‍ കാര്യമാക്കേണ്ടിയിരുന്നില്ലെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ വെയ്ന്‍ റൂണി. അന്ന് റൂണിയും ക്രിസ്റ്റിയാനോയും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സഹ താരങ്ങളായിരുന്നു. താന്‍ ബോധപൂര്‍വം റൂണിയെ പ്രകോപിപ്പിച്ചതാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ക്രിസ്റ്റ്യാനൊ പോര്‍ചുഗലിന്റെ റിസര്‍വ് ബെഞ്ചിനെ നോക്കി കണ്ണിറുക്കുകയും ചെയ്തു. റൂണി ചുവപ്പ് കാര്‍ഡ് കാണുകയും ഇംഗ്ലണ്ട് മത്സരം തോല്‍ക്കുകയും ചെയ്തു. 
എന്റേത് ഫൗള്‍ തന്നെയായിരുന്നു. റിക്കാഡൊ കാര്‍വാലൊ എന്നെ തള്ളിക്കൊണ്ടിരിക്കുകയും റഫറി അത് അവഗണിക്കുകയും ചെയ്തതാണ് എന്നെ പ്രകോപിപ്പിച്ചത്. സഹികെട്ടാണ് കാര്‍വാലോയെ ഞാന്‍ ചവിട്ടിയത് -റൂണി പറഞ്ഞു. ഡ്രസ്സിംഗ് റൂമിലെ ചെറിയ ടി.വിയിലാണ് പിന്നീട് കളി കണ്ടത്. ഈ കളി ഇംഗ്ലണ്ട് ജയിച്ചാല്‍ സെമിയിലും ഫൈനലിലും എനിക്കു കളിക്കാനാവില്ലെന്നും തോറ്റാല്‍ എല്ലാ കുറ്റവും എന്റെ തലയിലാവുമെന്നും ഓര്‍ത്ത് ആശങ്കപ്പെട്ടുവെന്ന് റൂണി പറഞ്ഞു. എനിക്ക് ചുവപ്പ് കാര്‍ഡ് തരാത്തതിന് റഫറിയോട് ക്രിസ്റ്റിയാനൊ കയര്‍ത്തിരുന്നു. അപ്പോള്‍ ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോയെ തള്ളി. പക്ഷെ ഡ്രസ്സിംഗ് റൂമിലിരുന്ന് ആലോചിച്ചപ്പോള്‍ ക്രിസ്റ്റിയാനൊ ചെയ്തതില്‍ തെറ്റില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. ക്രിസ്റ്റ്യാനോക്ക് ചുവപ്പ് കാര്‍ഡ് കാണിക്കേണ്ട സന്ദര്‍ഭമാണെങ്കില്‍ ഞാനും അങ്ങനെ ചെയ്‌തേനേ -റൂണി വിശദീകരിച്ചു. ഗോള്‍രഹിത സമനിലക്കു ശേഷം ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് പുറത്തായത്. ഫ്രാങ്ക് ലംപാഡും സ്റ്റീവന്‍ ജെറാഡും ജെയ്മി കാരഗറും കിക്ക് പാഴാക്കി. ക്രിസ്റ്റ്യാനൊ നിര്‍ണായക കിക്ക് ലക്ഷ്യത്തിലെത്തിച്ച് പോര്‍ചുഗലിന് 3-1 വിജയം സമ്മാനിച്ചു.

Latest News