Sorry, you need to enable JavaScript to visit this website.

സ്‌പെയിനിൽ മരണ സംഖ്യ പതിനായിരം കവിഞ്ഞു

മഡ്രീഡ്-സ്‌പെയിനിൽ കോവിഡ് 19 മരണ സംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. കഴിഞ്ഞ ദിവസം 950 പേരാണ് മരിച്ചത്. ഇതുവരെ 10,003 പേരാണ് മരിച്ചത്. കൊറോണ റിപ്പോർട്ട് ചെയ്ത ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണ് ഒരു ദിവസം സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,10,238 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ടായിരത്തിലധികം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം യൂറോപ്പിലാകെ ഭീതി വർധിക്കുകയാണ്. ഇറ്റലിയടക്കമുള്ള രാജ്യങ്ങളിൽ മരണ നിരക്ക് നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല.
 

Latest News