Sorry, you need to enable JavaScript to visit this website.

2027 ഏഷ്യന്‍ കപ്പ് വേദി സൗദിക്ക് കിട്ടിയേക്കും

ഹോങ്കോംഗ് - 2027 ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ വേദിക്കായി അപേക്ഷിക്കാനുള്ള തിയ്യതി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ നീട്ടി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഇത്. മാര്‍ച്ച് 31 ന് അപേക്ഷ നല്‍കാനുള്ള സമയം അവസാനിച്ചിരുന്നു. ഇത് മൂന്നു മാസം കൂടി നീട്ടി ജൂണ്‍ 30 വരെ സമയമനുവദിക്കാനാണ് തീരുമാനം. 
യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ കപ്പില്‍ ഖത്തറാണ് ചാമ്പ്യന്മാരായത്. 2023 ലെ ഏഷ്യന്‍ കപ്പ് ചൈനയിലാണ്. 2027 ലെ ഏഷ്യന്‍ കപ്പിന് ഇതുവരെ അപേക്ഷ നല്‍കിയത് സൗദി അറേബ്യ മാത്രമാണ്. സമീപകാലത്ത് നിരവധി സുപ്രധാന കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച സൗദി സ്‌പോര്‍ട്‌സിന്റെ കേന്ദ്രമാവാനുള്ള ശ്രമത്തിലാണ്. 
2023 ലെ ഏഷ്യന്‍ കപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ കൊറോണ കാരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. 2019 വരെ 16 ടീമുകളാണ് ഏഷ്യന്‍ കപ്പില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം അത് 24 ആക്കി ഉയര്‍ത്തി. 

Latest News