Sorry, you need to enable JavaScript to visit this website.

അൽബാഹയിൽ പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

അൽബാഹ പഴയ ശംറഖ് ചുരം റോഡിൽ ലോറിയുമായി കൂട്ടിയിടിച്ച് തകർന്ന പിക്കപ്പ്. 

അൽബാഹ- പഴയ ശംറഖ് ചുരം റോഡിൽ പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ കുറിച്ച് ഇന്നലെ രാവിലെ 10.53 ന് ആണ് അൽബാഹ റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റയാളെ അൽഖുറ ആശുപത്രിയിലേക്ക് നീക്കിയതായി അൽബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അൽസഹ്‌റാനി പറഞ്ഞു.

Tags

Latest News