Sorry, you need to enable JavaScript to visit this website.

കുഞ്ചാക്കോ ബോബന് ഇത് ബാഡ്മിന്റൺ കാലം

സോഷ്യൽ മീഡിയയിലൂടെ കൊറോണ ബോധവൽക്കരണം നടത്തിയ ആദ്യ മലയാളി സിനിമാ താരങ്ങളിലൊരാളാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ ഡിസ്റ്റൻസിംഗിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യവും ചാക്കോച്ചൻ തന്റെ വീഡിയോ പോസ്റ്റിൽ ഉണർത്തി. രാജ്യം ലോക്ഡൗണിലായതോടെ വീട്ടിനുള്ളിൽ എങ്ങനെ വ്യായാമം ചെയ്യാമെന്ന് കാണിക്കുകയാണ് താരം തന്റെ പുതിയ വീഡിയോ പോസ്റ്റിലൂടെ. തന്റെ പ്രിയപ്പെട്ട കായികയിനമായ ബാഡ്മിന്റൺ വീട്ടിനുള്ളിൽ കളിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലാണ് ചാക്കോച്ചൻ പോസ്റ്റ് ചെയ്തത്. വീട്ടിനുള്ളിലെ ഭിത്തിയിൽ കോർക്ക് അടിച്ച് ബാഡ്മിന്റൺ കളിക്കുകയാണ് താരം. ലോക് ഡൗൺ കാരണം പുറത്തിറങ്ങാൻ പറ്റാത്തതിനാൽ വീട്ടിനുള്ളിൽ തന്നെ കളി. നേരത്തെ മകൻ ഇസഹാഖിന്റെ ചിത്രം പങ്കുവെച്ച് അവനും ബാഡ്മിന്റൺ പഠിക്കുകയാണെന്ന് ചാക്കോച്ചൻ കുറിച്ചിരുന്നു.
സിനിമാ തിരക്കുകൾക്കിടെയിലും ബാഡ്മിന്റൺ കളിക്കാൻ സമയം കണ്ടെത്താറുള്ള കുഞ്ചാക്കോ ബോബൻ ബാഡ്മിന്റണോടുള്ള ഇഷ്ടം മുമ്പും തുറന്നുപറഞ്ഞിട്ടുണ്ട്. അഞ്ചാം പാതിരയാണ് ഏറ്റവുമൊടുവിൽ തിയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം.

Latest News