Sorry, you need to enable JavaScript to visit this website.

ബിലാലിനൊപ്പം മംതയും ബിലാലിനൊപ്പം

മംതയുംമമ്മൂട്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ. സംവിധായകൻ അമൽ നീരദ് തന്നെയാണ് മമ്മൂട്ടി ബിലാലായി എത്തുന്നുവെന്ന വാർത്ത സ്ഥിരീകരിച്ചത്. ബിഗ് ബിയിലെ റിമി ആയി മംത മോഹൻദാസും ബിലാലിൽ അഭിനയിക്കുന്നുണ്ട്. ബിഗ് ബി ടീമിനൊപ്പം വീണ്ടും പ്രവർത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും റിമി എന്ന കഥാപാത്രമാകാനുള്ള തയാറെടുപ്പിലാണെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞു. ബിലാലിൽ മംതയുടെ കഥാപാത്രം കുറച്ചുകൂടി പക്വതയുള്ളതാണെന്നാണ് സൂചന. 
അമൽ നീരദിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ബിഗ് ബി ആക്ഷനിലും ദൃശ്യങ്ങളുടെ വ്യത്യസ്തതയിലും അവതരണത്തിലുമെല്ലാം പുതുമ പുലർത്തിയ ചിത്രമാണ്. രണ്ടാം ഭാഗമായി ബിലാൽ എത്തുമ്പോൾ ബിഗ് ബിയേക്കാൾ മെച്ചപ്പെട്ട ദൃശ്യാനുഭവമാണ് ആരാധകർ കാത്തിരിക്കുന്നത്. 
ബിലാലിന്റെ തിരക്കഥയൊരുക്കുന്നത് ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തൻ, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിർവഹിച്ച ഷറഫുവും സുഹാസും ചേർന്നാണ്. സാമൂഹിക പ്രവർത്തകയും സമ്പന്നയുമായ മേരി ജോൺ കുരിശിങ്കൽ തെരുവിൽനിന്ന് എടുത്ത് തന്റെ മക്കളായി വളർത്തിയ നാല് യുവാക്കളുടെ കഥയായിരുന്നു ബിഗ് ബി. സഹോദരന്മാരിൽ ഏറ്റവും മൂത്തവനായ ബിലാലിന്റെ വേഷത്തിലായിരുന്നു മമ്മൂട്ടി. ആ കഥാപാത്രത്തിന്റെ പേര് തന്നെയാണ് രണ്ടാം ഭാഗത്തിന് കൊടുത്തിരിക്കുന്നത്.

Latest News