Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ 11 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കണ്ണൂർ- ജില്ലയിൽ ഒരു സ്ത്രീ ഉൾപ്പെടെ 11 പേർക്കു കൂടി തിങ്കളാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ ടി.വി.സുഭാഷ് അറിയിച്ചു. കോട്ടയംപൊയിൽ, മൂര്യാട് സ്വദേശികളായ ഈ രണ്ടു പേർക്കും, ചമ്പാട്, പയ്യന്നൂർ, കതിരൂർ, പൊന്ന്യം വെസ്റ്റ്, ചൊക്ലി, ഉളിയിൽ, പാനൂർ സ്വദേശികൾക്കുമാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഒരാൾ ബഹ്‌റൈനിൽ നിന്നും ബാക്കിയുള്ളവർ ദുബായിൽ നിന്നുമാണ് ജില്ലയിലെത്തിയത്. ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 46 ആയി. ഇവരിൽ മൂന്നു പേർ തുടർ പരിശോധനകളിൽ നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു.


മാർച്ച് 16 നാണ് ചൊക്ലി സ്വദേശി (33) കരിപ്പൂരിലെത്തിയത്. മാർച്ച് 17ന് പാനൂർ സ്വദേശിനി (58), ഉളിയിൽ സ്വദേശി (24) എന്നിവർ കരിപ്പൂരിലെത്തി. 34 കാരനായ പയ്യന്നൂർ സ്വദേശി ബഹ്‌റൈനിൽ നിന്ന് കരിപ്പൂരിലെത്തിയത് മാർച്ച് 18 നാണ്. കോട്ടയംപൊയിൽ സ്വദേശി (30) മാർച്ച് 19 നാണ് തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയത്. 
മാർച്ച് 22 ന് ചമ്പാട് സ്വദേശി (38), കതിരൂർ സ്വദേശി (45), പൊന്ന്യം വെസ്റ്റ് സ്വദേശി (50) എന്നിവർ കരിപ്പൂരിലും കോട്ടയംപൊയിൽ സ്വദേശി (22) തിരുവനന്തപുരത്തും 25 ഉം 30 ഉം വയസ്സ് പ്രായമുള്ള മൂര്യാട് സ്വദേശികൾ ബംഗളൂരുവിലും വിമാനമിറങ്ങി.  ഇവരിൽ പയ്യന്നൂർ, ഉളിയിൽ സ്വദേശികൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇവരിൽ നാലു പേർ നിലവിൽ ആശുപത്രിയിലും ബാക്കിയുള്ളവർ വീട്ടിലും നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

 

Latest News