Sorry, you need to enable JavaScript to visit this website.

ഭക്ഷ്യവസ്തുക്കള്‍ അമിതമായി സൂക്ഷിക്കേണ്ട, 29 രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി;- സൗദി കൃഷി മന്ത്രാലയം

റിയാദ്- അനാവശ്യമായി ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കേണ്ടതില്ലെന്നും സൗദി വിപണിയില്‍ അവ യഥേഷ്ടമുണ്ടെന്നും കൃഷി, ജല, പരിസ്ഥിതി മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അബാല്‍ഖൈല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മാംസവും പഴം, പച്ചക്കറികളും മറ്റും വിപണിയില്‍ യഥേഷ്ടമുണ്ട്. കന്നുകാലികളുമായി ഏതാനും കപ്പലുകള്‍ അടുത്ത ദിവസം തന്നെ തുറമുഖങ്ങളിലെത്തും. കസ്റ്റംസ് ക്ലിയറന്‍സ് നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുന്നുണ്ട്. 29 രാജ്യങ്ങളില്‍ നിന്നാണ് മാംസവും ധാന്യങ്ങളും ഇറക്കുമതി ചെയ്യുന്നത്. കൂടുതല്‍ കപ്പലുകള്‍ അയച്ച് കൂടുതല്‍ ഉല്‍പന്നങ്ങള്‍ എത്തിക്കാനാണിപ്പോള്‍ ശ്രമിക്കുന്നത്. വിതരണവും സ്റ്റോക്കും തമ്മില്‍ അന്തരമുണ്ടാവാതിരിക്കാനാണ് മന്ത്രാലയത്തിന്റെ ശ്രമം. വിപണിയില്‍ വിലക്കയറ്റത്തിന് ഒരു സാഹചര്യവും ഇപ്പോഴില്ല. വിലക്കയറ്റത്തെ കുറിച്ച് മന്ത്രാലയത്തില്‍ പരാതി നല്‍കാനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്കുണ്ട്.
അനാവശ്യമായി ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചാല്‍ അവ നശിച്ചുപോകാന്‍ സാധ്യതയേറെയാണ്. സൗദിയുടെ ഭക്ഷ്യശേഖരത്തിന്റെ 33 ശതമാനം അഥവാ 40 ബില്യന്‍ റിയാലിന്റെ ഭക്ഷണമാണ് പ്രതിവര്‍ഷം നശിപ്പിക്കപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest News