Sorry, you need to enable JavaScript to visit this website.

ഗെയിംസ് നീട്ടിയപ്പോള്‍ ഒഡൊണല്‍ ചിരിച്ചു

ന്യൂയോര്‍ക്ക് - റഗ്ബി സെവന്‍സ് താരം ബെന്‍ ഒഡൊണല്‍ ടോക്കിയൊ ഒളിംപിക്‌സ് നഷ്ടപ്പെടുമെന്നുറപ്പിച്ചതാണ്. ടോക്കിയോയില്‍ ഒഡൊണല്‍ ഓസ്‌ട്രേലിയന്‍ ജഴ്‌സിയണിയാന്‍ ഒരു സാധ്യതയുമില്ലായിരുന്നു. പരിക്കു കാരണം വിശ്രമത്തിലാണ് താരം. എന്നാല്‍ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയത് ഏറ്റവുമധികം സന്തോഷിപ്പിച്ചത് ഈ റഗ്ബി താരത്തെയാണ്. 
ഒളിംപിക്‌സ് നീട്ടിയതിലൂടെ കായികക്ഷമത വീണ്ടെടുക്കാനും ടീമില്‍ സ്ഥാനം നേടാനുമുള്ള സുവര്‍ണാവസരമാണ് കിട്ടിയിരിക്കുന്നതെന്ന് ഒഡൊണല്‍ പറഞ്ഞു. ഒളിംപിക്‌സ് നീട്ടിയതില്‍ സന്തോഷിക്കുന്ന ഏക വ്യക്തിയാണ് താനെന്നാണ് കൂട്ടുകാര്‍ കളിയാക്കുന്നതെന്ന് ഒഡൊണല്‍ പറഞ്ഞു. 

Latest News