Sorry, you need to enable JavaScript to visit this website.

വീട്ടില്‍ കഴിയുക, ഔട്ടാക്കും -ചിരി പരത്തി അശ്വിന്‍

ന്യൂദല്‍ഹി - കൊറോണക്കാലത്തെ മൂകതയില്‍ ചിരി പരത്തി ഇന്ത്യന്‍ ക്രിക്കറ്റര്‍ ആര്‍. അശ്വിന്റെ സോഷ്യല്‍ മീഡിയ കമന്റ്. അനവസരത്തില്‍ ക്രീസ് വിട്ടാല്‍ ഔട്ടാക്കുമെന്ന് കൊറോണക്കാലത്തെ കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് അശ്വിന്‍ മുന്നറിയിപ്പ് നല്‍കി. ഐ.പി.എല്ലില്‍ താന്‍ ബൗള്‍ ചെയ്യുന്നതിനിടെ ക്രീസ് വിട്ട രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ റണ്ണൗട്ടാക്കിയതിന്റെ വാര്‍ഷികമായിരുന്നു ഇന്നലെ. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കുന്നതല്ല ഇതെന്ന് പലരും അശ്വിനെ അ്ന്ന് വിമര്‍ശിച്ചിരുന്നു. 

Latest News