Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കര്‍ഫ്യൂ ലംഘിച്ചാല്‍ പിഴ വ്യക്തികളുടെ പേരില്‍-video

റിയാദ് - കര്‍ഫ്യൂ ലംഘനം വ്യക്തികളുടെ പേരിലാണ് രേഖപ്പെടുത്തി പിഴ ചുമത്തുകയെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലെഫ്. കേണല്‍ ത്വലാല്‍ അല്‍ശല്‍ഹോബ് അറിയിച്ചു. വാഹനങ്ങളുടെ പേരിലല്ല നിയമ ലംഘനം രേഖപ്പെടുത്തി പിഴ ചുമത്തുക. സൗദി പൗരന്മാരും വിദേശികളും കര്‍ഫ്യൂ ഉയര്‍ന്ന തോതില്‍ പാലിച്ച് സഹകരിക്കുന്നതിനെ ആഭ്യന്തര മന്ത്രാലയ വക്താവ് പ്രശംസിച്ചു.

കൊറോണ ജാഗ്രതയുടെ പേരില്‍ പ്രഖ്യാപിച്ച നിശാനിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സുരക്ഷാ വകുപ്പുകള്‍ നിരന്തര പരിശോധന നടത്തുന്നുണ്ട്.

 

Tags

Latest News