Sorry, you need to enable JavaScript to visit this website.

മാധ്യമങ്ങള്‍ കൊറോണ ഭീതി പടർത്തുന്നുവെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍- മാധ്യമങ്ങളും ഏതാനും ഡെമോക്രാറ്റുകളും കൊറോണ ഭീതി പരത്തുകയാണെന്നും വാർത്തകള്‍ അതിശയോക്തി കലർത്തി പ്രചരിപ്പിക്കുകയാണെന്നും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

കൊറോണ ഭീതി ഓഹരി വിപണിയെ ബാധിക്കുകയും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യുമ്പോഴാണ് ട്രംപിന്‍റെ വിമർശം. ജനങ്ങളില്‍ പരമാവധി ഭീതി നിറക്കുന്നതിനുള്ള ശ്രമങ്ങളാണ് സി.എന്‍.എന്‍ പോലുള്ള മാധ്യമങ്ങള്‍ നടത്തുന്നത്. ഏതാനും ഡെമോക്രാറ്റുകള്‍ അസത്യ പ്രചാരണങ്ങളിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ശ്രമിക്കുന്നു- ട്രംപ് പറഞ്ഞു.

ഇതുവഴി പ്രസിഡന്‍റിനെ താഴെയിറക്കാമെന്നാണ് എതിരാളികളുടെ കണക്കുകൂട്ടലെന്ന് വൈറ്റ് ഹൗസ് ജീവനക്കാരുടെ മേധാവി മൈക്ക് മുള്‍വാനി കുറച്ചുകൂടി കടത്തി പറഞ്ഞു.

Latest News