Sorry, you need to enable JavaScript to visit this website.

കോഹ്‌ലി വീണ്ടും പരാജയം, പത്താം തവണ പുറത്താക്കി സൗത്തീ

ക്രൈസ്റ്റ് ചര്‍ച്ച് - ന്യൂസിലാന്റ് പര്യടനത്തിലെ നിറംകെട്ട പ്രകടനത്തില്‍ നിന്ന് കരകയറാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അവശേഷിക്കുന്നത് ഒരു ഇന്നിംഗ്‌സ് മാത്രം. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ മൂന്നു റണ്‍സ് മാത്രമെടുത്ത് കോഹ്‌ലി പുറത്തായി. ടിം സൗത്തീയാണ് കോഹ്‌ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. പത്താം തവണയാണ് കോഹ്‌ലിയെ കരിയറില്‍ സൗത്തീ പുറത്താക്കുന്നത്. മറ്റാര്‍ക്കും കഴിയാത്ത നേട്ടം. 
ടെസ്റ്റില്‍ കോഹ്‌ലിയുടെ സെഞ്ചുറി വരള്‍ച്ചയും തുടരുകയാണ്. 21 ഇന്നിംഗ്‌സ് മുമ്പായിരുന്നു അവസാന സെഞ്ചുറി. ന്യൂസിലാന്റ് പര്യടനത്തില്‍ 10 ഇന്നിംഗ്‌സില്‍ ആകെ സ്‌കോര്‍ ചെയ്തത് 204 റണ്‍സാണ്. 
ലഞ്ചിന് മുമ്പുള്ള 15 മിനിറ്റില്‍ ആത്മവിശ്വാസത്തോടെ കളിച്ച കോഹ്‌ലി രണ്ടാം സെഷനിലെ രണ്ടാം ഓവറില്‍ പുറത്തായി. വ്യക്തമായ എല്‍.ബിയായിട്ടും കോഹ്‌ലി ഡി.ആര്‍.എസ് അവസരം തുലച്ചു. ടെസ്റ്റില്‍ 13 ഡി.ആര്‍.എസ് അവസരങ്ങളില്‍ രണ്ടു തവണ മാത്രമാണ് കോഹ്‌ലിക്ക് അനുകൂല വിധി നേടാനായത്. 2017-18 ലെ ശ്രീലങ്കക്കെതിരായ ടെസ്റ്റിനു ശേഷം ബാറ്റ്‌സ്മാനെന്ന നിലയില്‍ കോഹ്‌ലിക്ക് ഡി.ആര്‍.എസില്‍ അനുകൂല വിധി നേടാനായിട്ടില്ല. 
 

Latest News