Sorry, you need to enable JavaScript to visit this website.

ഏറ്റവും പ്രതിഫലത്തുകയുള്ള  കുതിരപ്പന്തയം 29 ന് റിയാദില്‍

റിയാദ് -ലോകത്തിലെ ഏറ്റവുമധികം സമ്മാനത്തുകയുള്ള കുതിരപ്പന്തയം സൗദി കപ്പ് ഇന്ന് കിംഗ് അബ്ദുല്‍അസീസ് റെയ്‌സ് ട്രാക്കില്‍ അരങ്ങേറും. 14 ടീമുകളാണ് പ്രധാന പന്തയത്തില്‍ ഏറ്റുമുട്ടുക. റെക്കോര്‍ഡായ രണ്ടു കോടി ഡോളറാണ് സൗദി കപ്പിലെ മൊത്തം സമ്മാനത്തുക. ഒമ്പത് ഫര്‍ലോംഗ് (1800 മീ.) നീളമുള്ള ചതുപ്പ് ട്രാക്കിലായിരിക്കും പ്രധാന പോരാട്ടം. അമേരിക്കയിലെ മാക്‌സിമം സെക്യൂരിറ്റി എന്ന കുതിര വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
ജേതാവിന് ഒരു കോടി ഡോളറാണ് (70 കോടിയോളം രൂപ) സമ്മാനം. രണ്ടാം സ്ഥാനക്കാരന് 35 ലക്ഷം ഡോളര്‍ കിട്ടും. രണ്ടു മുതല്‍ പത്തു വരെ സ്ഥാനക്കാര്‍ ഒരു കോടി ഡോളര്‍ പങ്കിടും. സൗദി കപ്പില്‍ മറ്റ് ഏഴ് പന്തയങ്ങള്‍ കൂടി ഉണ്ടാവും. 92 ലക്ഷം ഡോളറാണ് ഈ മത്സരങ്ങളിലെ സമ്മാനത്തുക. 
 

Latest News