Sorry, you need to enable JavaScript to visit this website.

ഇന്ത്യയും പാക്കിസ്ഥാനും ദുബായില്‍ ക്രിക്കറ്റ് കളിക്കും

കൊല്‍ക്കത്ത - ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം ദുബായില്‍ അരങ്ങേറുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വെളിപ്പെടുത്തി. ഏഷ്യാ കപ്പ് ദുബായിലായിരിക്കുമെന്നും ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നും സൗരവ് വ്യക്തമാക്കി. നേരത്തെ ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ നടത്താനായിരുന്നു തീരുമാനം. പാക്കിസ്ഥാനില്‍ കളിക്കില്ലെന്ന് ഇന്ത്യ ശഠിച്ചതോടെയാണ് ടൂര്‍ണമെന്റ് ദുബായില്‍ നടത്തുന്നത്. ട്വന്റി20 ലോകകപ്പിന് മുന്നോടിയായാണ് ഏഷ്യാ കപ്പ് അരങ്ങേറുക. 
2013 നു ശേഷം ഇന്ത്യയും പാക്കിസ്ഥാനും പരമ്പരകള്‍ കളിച്ചിട്ടില്ല. ടൂര്‍ണമെന്റുകളില്‍ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളൂ. 
 

Latest News