Sorry, you need to enable JavaScript to visit this website.

സന്ദർശക വിസയിലെത്തിയ കണ്ണൂർ സ്വദേശിനി നിര്യാതയായി

റിയാദ്- മൂന്നു മാസം മുമ്പ് സന്ദർശക വിസയിലെത്തിയ കണ്ണൂർ സ്വദേശിനി റിയാദിൽ നിര്യാതയായി. കണ്ണൂർ നടുവിൽ സ്വദേശിനി വണ്ണത്തൻ വളപ്പിൽ നബീസ (72) ആണ് നദീം ഫാമിലി കെയർ ആശുപത്രിയിൽ മരിച്ചത്. രാത്രി അൽറാജ്ഹി മസ്ജിദിൽ മയ്യിത്ത് നിസ്‌കാരാനന്തരം നസീം ഖബർസ്ഥാനിൽ ഖബറടക്കി.നദീമിലുള്ള മകൻ മുഹമ്മദ് കുഞ്ഞിയുടെ അടുത്തേക്കാണ് നബീസ സന്ദർശക വിസയിലെത്തിയത്. ഹലീമ, സാറ, ഫാത്തിമ എന്നിവർ മക്കളാണ്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിലാണ് ഖബറടക്ക നടപടികൾ പൂർത്തിയാക്കിയത്.

Tags

Latest News