Sorry, you need to enable JavaScript to visit this website.

40 ശതമാനം ഭാര്യമാർക്കും പരപുരുഷ ബന്ധമെന്ന് പഠനം

ന്യൂദൽഹി- ഇന്ത്യയിൽ വിവാഹിതരായ സ്ത്രീകളിൽ 40 ശതമാനത്തിനും പരപുരുഷ ബന്ധമെന്ന് പുതിയ പഠനം. എന്നാൽ പരസ്ത്രീബന്ധമുള്ള ഭർത്താക്കൻമാർ 26 ശതമാനം മാത്രമാണ്. ദൽഹി. കൊൽക്കത്ത, മുംബൈ, ചെന്നൈ, ബംഗളൂരു, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ 1500 പേരെ അഭിമുഖം നടത്തിയാണ് ഈ നിഗമനത്തിലെത്തിയത്. 
ഡേറ്റിംഗ് ആപ്പായ ഗ്ലീഡൻ ആണ് സർവേ നടത്തിയത്. പരപുരുഷന്മാരുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഭാര്യമാരുടെ എണ്ണം 53 ശതമാനമാണ്. 40 ശതമാനം പേരും ഇവരുമായി ലൈംഗിക ബന്ധവും പുലർത്തുന്നു. പുരുഷന്മാരിൽ ഇത് യഥാക്രമം 43 ശതമാനവും 26 ശതമാനവുമാണ്. 
1500 പേരെ മാത്രം കണ്ട് നടത്തിയ പഠനമായതിനാൽ ഇതിലെ കണക്കുകൾ പൂർണമായും ശരിയാവണമെന്നില്ലെന്നു വിമർശകർ പറയുന്നു. മദ്യപാനം, കുടുംബ ബന്ധങ്ങളിലെ ശൈഥില്യം എന്നിവയാണ് പ്രധാനമായും വഴിവിട്ട ബന്ധങ്ങൾക്ക് പ്രേരണ. 


 

Tags

Latest News