Sorry, you need to enable JavaScript to visit this website.

കേന്ദ്ര ഇന്റലിജൻസ് പരാജയപ്പെട്ടു -രജനീകാന്ത്

ചെന്നൈ- ദൽഹിയിലെ അക്രമങ്ങൾക്ക് കാരണം കേന്ദ്ര സർക്കാറിന്റെ ഇന്റലിജൻസ് പരാജയമാണെന്ന് കുറ്റപ്പെടുത്തി നടൻ രജനീകാന്ത്. കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ അപലപിക്കുന്നതായും രജനി പറഞ്ഞു.
ഈയിടെ സി.എ.എ നിയമത്തെ അനുകൂലിച്ച് സർക്കാറിനൊപ്പമാണെന്ന് പ്രതീതി ജനിപ്പിച്ച രജനി ഇന്നലെ ശക്തമായാണ് വിമർശിച്ചത്. ഉരുക്കുമുഷ്ടി കൊണ്ട് അക്രമം അടിച്ചമർത്തണമെന്ന് അദ്ദേഹം പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികൾ അവരുടെ ജോലി ചെയ്തില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയമാണിത് -രജനി പറഞ്ഞു.
 

Tags

Latest News