Sorry, you need to enable JavaScript to visit this website.

പോലീസിനെ മുട്ടുകൊണ്ടിടിച്ച് സുരേഷ് ഗോപി ലൂസിഫറിൽ നിന്നും കോപ്പിയടിച്ചെന്ന്‌

സുരേഷ് ഗോപി നായകനാവുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രമാണ് കാവൽ. ചിത്രത്തിൽ സുരേഷ് ഗോപി ഒരു പോലീസുകാരനെ ചുമരോടു ചേർത്തു നിർത്തി മുട്ടുകൊണ്ടിടിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മോഹൻ സുരഭി പകർത്തിയ ചിത്രം സുരേഷ് ഗോപി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 


എന്നാൽ ചിത്രം വൈറാലയതിനു പിന്നാലെ ഇത് മോഹൽലാൽ ചിത്രം ലൂസിഫറിലെ രംഗത്തിന്റെ കോപ്പിയടിയാണെന്ന വിമർശനവുമുയർന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ വിലങ്ങണിഞ്ഞ മോഹൻലാൽ പോലീസ് ഓഫീസറെ ഭിത്തിയോട് ചേർത്ത് ചവിട്ടുന്ന രംഗമുണ്ട്. കേരള പോലീസിന്റെ ശക്തമായ വിമർശനത്തിനിടയാക്കിയെങ്കിലും ആ രംഗം ലാൽ ആരാധകരെ ഏറെ ആവേശം കൊള്ളിച്ചിരുന്നു. അതിന് സമാനമാണ് സുരേഷ് ഗോപിയുടെ കാവൽ സീനെന്നാണ് വിമർശനം. എന്നാൽ ലൂസിഫറിൽ നിന്നും കോപ്പിയടിച്ചതല്ലെന്നും സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ രണ്ടാം ഭാവം എന്ന ചിത്രത്തിലും സമാന രംഗമുണ്ടെന്നും വാദിക്കുന്നവരുണ്ട്.


നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ ആക്ഷൻ വേഷത്തിൽ സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ്. 
സത്യം തെളിയുന്നതു വരെ കുടുംബത്തിനും നിങ്ങൾക്കും കാവലായി ഞാനും എനിക്ക് കാവലായി ദൈവവും ഉണ്ട് എന്നതാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. ചെറിയ ഇടവേളക്ക് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ബിഗ് സ്‌ക്രീനിൽ സുരേഷ് ഗോപിയുടെ തിരിച്ചുവരവ്.  

 

Latest News