Sorry, you need to enable JavaScript to visit this website.

വനിതാ ചാമ്പ്യന്മാരെ കോഴിക്കോട്ട് ആദരിക്കും

കോഴിക്കോട് - ദേശീയ വനിതാ ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളാ എഫ്.സി ടീമിനെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഐ-ലീഗ് മത്സരത്തിനിടെ ആദരിക്കും. 29 ന് ഗോകുലവും പഞ്ചാബ് എഫ്.സിയും തമ്മിലുള്ള മത്സരത്തിന്റെ ഇടവേളയിലായിരിക്കും ചടങ്ങ്. കളി കാണാന്‍ മുഴുവന്‍ വനിതാ കളിക്കാരെയും ക്ഷണിച്ചിട്ടുണ്ട്. 
രണ്ട് വിദേശ കളിക്കാരികളും ചടങ്ങിന് എത്തുമെന്നാണ് കരുതുന്നത്. ഗോകുലം-പഞ്ചാബ് മത്സരത്തിന്റെ ടിക്കറ്റില്‍ വനിതാ ടീമിന്റെ ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ചാമ്പ്യന്മാരായതിനു പിന്നാലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ ഒരു പുരുഷ മത്സരത്തിനിടെ ആദരിക്കപ്പെടുന്നത് വലിയ അംഗീകാരമാണെന്ന് വനിതാ ക്യാപ്റ്റന്‍ മിഷേല്‍ മാര്‍ഗരറ്റ് കസ്റ്റാഞ്ഞ പറഞ്ഞു. 
 

Latest News