Sorry, you need to enable JavaScript to visit this website.

മൂന്ന് വർഷമായി അബോധാവസ്ഥയിലായ പ്രവാസി നാട്ടിൽ മരിച്ചു

നജ്‌റാൻ- മൂന്നു വർഷത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ജോൺ വർഗീസ് (61) നാട്ടിൽ നിര്യാതനായി. 2017 ഏപ്രിൽ 21 നു പക്ഷാഘാതം ഉണ്ടായി നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം ഡോക്ടർ മാരുടെ നിർദേശാനുസരണം എയർ ആംബുലൻസിൽ ജിദ്ദ വഴി നാട്ടിൽ എത്തിക്കുകയായിരുന്നു. 
തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിലായിരുന്ന ജോൺ വർഗീസ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. 34 വർഷമായി നജ്‌റാനിൽ വർക്‌ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: തങ്കമ്മ. ജിബി ജോ ൺ, ബിജി ജോൺ മക്കളാണ്. നജ്‌റാൻ പ്രതിഭാ സാംസ്‌കാരിക വേദി സ്‌പോർട്‌സ് കൺവീനർ ഫ്രാൻസിസ് സഹോദരനാണ്. നിര്യാണത്തിൽ പ്രതിഭാ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. 

 

Tags

Latest News