Sorry, you need to enable JavaScript to visit this website.
Sunday , March   29, 2020
Sunday , March   29, 2020

ചാമ്പ്യന്മാര്‍ക്കു പിന്നാലെ റണ്ണേഴ്‌സ്അപ്പിനും അടിതെറ്റി

മെല്‍ബണ്‍ - ട്വന്റി20 വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കു പിന്നാലെ നിലവിലെ റണ്ണേഴ്‌സ്അപ് ഇംഗ്ലണ്ടിനും ആദ്യ മത്സരത്തില്‍ അടിതെറ്റി. ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് ഞെട്ടിച്ചു. ആദ്യമായാണ് ഇംഗ്ലണ്ടിനെതിരെ അവര്‍ വിജയം നേടുന്നത്. ഓസ്‌ട്രേലിയയെ ഇന്ത്യയാണ് കീഴടക്കിയത്. 
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണഅടിന് 123 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. 46 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ നായിക ഡെയ്ന്‍ വാന്‍നീക്കര്‍ക്കാണ് വിജയശില്‍പി. പെയ്‌സ്ബൗളര്‍ അയബോംഗ ഖാക മൂന്നു വിക്കറ്റ് സ്വന്തമാക്കി. 
അവസാന ഓവറിലെ മൂന്നാമത്തെ പന്തില്‍ സിക്‌സറടിച്ച മിഗ്‌നോണ്‍ ഡുപ്രീസാണ് സ്‌കോര്‍ തുല്യമാക്കിയത്. അടുത്ത പന്തില്‍ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചു. അര്‍ധ ശതകം നേടിയ നതാലി സിവറാണ് ഇംഗ്ലണ്ടിനെ നൂറ് കടത്തിയത്.  മൂന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്‌വുമണ്‍മാര്‍ മാത്രമേ രണ്ടക്കത്തിലെത്തിയുള്ളൂ.  

Latest News