Sorry, you need to enable JavaScript to visit this website.

അവസാന കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ്-ഒഡിഷ ത്രില്ലര്‍ (4-4)

ഭുവനേശ്വര്‍ - ഐ.എസ്.എല്ലിന്റെ ഈ സീസണിലെ തങ്ങളുടെ അവസാന മത്സരം കേരളാ ബ്ലാസ്‌റ്റേഴ്‌സും ഒഡിഷ എഫ്.സിയും ആഘോഷമാക്കി അവസാനിപ്പിച്ചു. എട്ടു ഗോള്‍ ത്രില്ലറില്‍ ഇരു ടീമുകളും നാലു ഗോള്‍ പങ്കിട്ടു. തുടക്കം മുതല്‍ ആവേശകരമായിരുന്നു മത്സരം. ഒന്നാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ മുന്നിലെത്തി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിക്കുകയും 2-1 ന് ലീഡ് നേടുകയും ചെയ്തു. എന്നാല്‍ ഇരുപകുതികളിലായി 15 മിനിറ്റിന്റെ ഇടവേളയില്‍ ഒഡിഷ മൂന്നു ഗോള്‍ തിരിച്ചടിച്ചു. അവസാന എട്ട മിനിറ്റില്‍ കിട്ടിയ രണ്ട് പെനാല്‍ട്ടി ഗോളുകളിലൂടെ ക്യാപ്റ്റന്‍ ബര്‍തലോമിയൊ ഒഗ്‌ബെച്ചെയാണ് ബ്ലാസ്‌റ്റേഴ്‌സിന് സമനിലയോടെ ഈ സീസണ്‍ വിടാന്‍ അവസരമൊരുക്കിയത്. 
18 കളികളില്‍ 19 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്. ഒഡിഷ 25 പോയന്റുമായി ആറാമതും.  


 

Latest News