Sorry, you need to enable JavaScript to visit this website.

റയലിന് തോല്‍വി, ബാഴ്‌സ ലാ ലിഗ ലീഡ് തിരിച്ചുപിടിച്ചു

മഡ്രീഡ് - ലെവാന്റെയോട് മറുപടിയില്ലാത്ത ഒരു ഗോളിന് റയല്‍ മഡ്രീഡ് തോറ്റതോടെ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ ലീഡ് തിരിച്ചുപിടിച്ചു. ലിയണല്‍ മെസ്സിയുടഡെ നാലു ഗോളില്‍ ബാഴ്‌സലോണ 5-0 ്‌ഐബാറിനെ തകര്‍ത്തിരുന്നു. അടുത്തയാഴ്ച റയല്‍ ഗ്രൗണ്ടില്‍ എല്‍ക്ലാസിക്കൊ അരങ്ങേറാനിരിക്കെ ബാഴ്‌സലോണക്ക് രണ്ടു പോയന്റ് ലീഡുണ്ട്. 
സാന്റിയാഗൊ ബെര്‍ണബാവുവിലെ എല്‍ക്ലാസിക്കോക്കു മുമ്പ് റയലിനും ബാഴ്‌സലോണക്കും ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ മത്സരങ്ങളുണ്ട്. ബാഴ്‌സലോണക്ക് ഇറ്റലിയില്‍ നാപ്പോളിയുമായാണ് കളിക്കേണ്ടത്. മാഞ്ചസ്റ്റര്‍ സിറ്റിയെ റയല്‍ സ്വന്തം ഗ്രൗണ്ടില്‍ സ്വാഗതം ചെയ്യും. 
ലെവാന്റെക്കെതിരെ പൂര്‍ണമായും ആധിപത്യം പുലര്‍ത്തിയിട്ടും റയലിന് തലതാഴ്ത്തി മടങ്ങേണ്ടി വന്നു. രണ്ടാം പകുതിയില്‍ എഡന്‍ ഹസാഡും കരീം ബെന്‍സീമയും തുറന്ന അവസരങ്ങള്‍ പാഴാക്കി. ആദ്യ പകുതിയില്‍ ബെന്‍സീമ, ലുക്കാസ് വാസ്‌ക്വേസ്, ലുക്ക മോദ്‌റിച് എന്നിവര്‍ക്കും പിഴച്ചു. മത്സരത്തിനിടെ ഹസാഡ് പരിക്കേറ്റു പിന്മാറിയത് റയലിന് കനത്ത പ്രഹരമായി. എഴുപത്തൊമ്പതാം മിനിറ്റില്‍ ജോസെ ലൂയിസ് മൊറെയ്‌ലിസാണ് ലെവാന്റെക്ക് വിജയം സമ്മാനിച്ച ഗോളടിച്ചത്. അവസാന 14 കളികളില്‍ ലെവാന്റെ ഒരെണ്ണം മാത്രമാണ് ജയിച്ചത്. 

Latest News